സുന്നത്ത് മുറുകെപ്പിടിക്കുക

സുന്നത്ത് എന്നാല്‍ മാര്‍ഗ്ഗം എന്നാണ് ഭാഷയില്‍ അര്‍ത്ഥം .സാങ്കേതികമായി പ്രയോഗിക്കുമ്പോള്‍ , നബി സ്വല്ലള്ളാഹു അലൈഹ് വസല്ലമയുടെ വാക്ക് പ്രവര്‍ത്തി അംഗീകാരം തുടങ്ങി വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങളെയാണ് ഉദ്ദേശിക്കപ്പെടുന്നത്. അത് കൊണ്ടാണ് ശറഇയ്യായ തെളിവുകള്‍ പറയുമ്പോള്‍ കിതാബും സുന്നത്തും എന്ന്‍ പറയാറുള്ളത്.അഥവാ ഖുര്‍ആനും ഹദീസും(അന്നിഹായ:ഇബ്നു അസീര്‍-2/408). വിശുദ്ധ ഖുര്‍ആന്‍ പോലെ തന്നെ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ വാക്കുകളും പ്രവര്‍ത്തികളും അംഗീകാരങ്ങളും അടങ്ങുന്ന സുന്നത്തും അല്ലാഹു നബിക്ക് നല്‍കിയ വഹ്\'യ്യാണ് . ഖുര്‍ആന്‍ പ്രമാണമായി അംഗീകരിക്കുന്നത് പോലെതന്നെ സുന്നത്തിനെയും പ്രമാണമായി അംഗീകരിക്കണം.

ബിദ് അത്ത് വെടിയുക

ബിദ്അത്ത് :മതപരമായി തെളിവില്ലാത്ത മുഴുവന്‍ കാര്യങ്ങളും മതത്തില്‍ ബിദ്അത്തായി പരിഗണിക്കപ്പെടും. നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു: "നിങ്ങള്‍ നൂതനകാര്യങ്ങളെ സൂക്ഷിക്കുക.നിശ്ചയം എല്ലാ നൂതനകാര്യങ്ങളും ബിദ്അത്താകുന്നു.എല്ലാ ബിദ്അത്തും വഴികേടുമാണ്.എല്ലാ വഴികെടും നരകത്തിലുമാണ്." (നസാഇ). അല്ലാഹുവിന്റെ റസൂല്‍ കൊണ്ട് വന്നത് സഹാബത്ത് മനസ്സിലാക്കിയത് പോലെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പേജ് ലക്ഷ്യമാക്കുന്നത്.

റസൂലിന്റെ ചര്യ(സുന്നത്ത്) എന്താണെന്നും അത് മുറുകെപ്പിടിക്കേണ്ടുന്ന ആവശ്യകതയും, ഇസ്ലാമില്‍ പുതുതായി ഉണ്ടാക്കപ്പെടുന്നവ(ബിദ്അത്ത്) ഏതൊക്കെയാണെന്നും അവ ഒഴിവാക്കേണ്ടുന്ന ആവശ്യകതയും മനസ്സിലാകുവാന്‍ താഴെയുള്ള കിതാബുകളും ഉലമാക്കളുടെ വാകുകളും പ്രയോജനപ്പെടുത്തുക.

Fathaawa - Sunnah & Bid'ah

Forest_Path-412e05c7-656a-38d7-9f0b-8558b33830d7.jpg

മരിച്ചവർക്ക്‌ വേണ്ടി ഖുർആൻ ഓതുന്നതിന്റെ വിധി

ചോദ്യം : ”മരിച്ചവർക്ക്‌ വേണ്ടി ഖുർആൻ പാരായണം ചെയ്യുകയും അതിന്‌ പ്രതിഫലം കൈപറ്റുകയും ചെയ്യുന്നവന്റെ വിധി എന്താണ്‌? അത്‌ പോലെ മിസ്‌റിലൊക്കെ പറയുന്നത്‌ പോലെ 40ന്റെ ദിവസം, ആണ്ട്, ഇതൊക്കെ

Poster Albums

bidath reasons.jpg ബിദ്'അത്ത്