മന്‍ഹജില്‍ അടിയുറച്ചു നില്‍ക്കേണ്ടുന്നതിന്റെ പ്രാധാന്യം

അല്ലാഹു മനുഷ്യ സമൂഹത്തെ മുഴുവന്‍ സൃഷ്ടിച്ചിരിക്കുന്നത് അല്ലാഹുവിന് ഇബാദത്ത് ചെയ്യാന്‍ വേണ്ടി മാത്രമാണ്. അതിനാല്‍ നാം ആരുടെ മാര്‍ഗ്ഗം പിന്തുടരണം എങ്ങനെയാണ് നാം ജീവിക്കേണ്ടത് എന്ന്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹു തആല പറയുന്നു:

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَٰلِكَ الْفَوْزُ الْعَظِيمُ

മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.(സൂറ:തൌബ:100)

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു : മൊത്തം ജനങ്ങളില്‍ ഏറ്റവും ഖൈറായ തലമുറ എന്റെ കൂടെ ജീവിച്ച തലമുറയാണ് .പിന്നെ അത് കഴിഞ്ഞ തലമുറയാണ്‌ (താബിഈന്‍),പിന്നെ താബിഉ താബിഉകളാണ്,പിന്നീടുള്ള തലമുറക്ക് ഈ സാക്ഷ്യം അല്ലാഹു നല്‍കുന്നില്ല.(ബുഖാരി)

ഖുര്‍ആനും സുന്നത്തും സഹാബത്ത് മനസ്സിലാക്കിയ രീതിയില്‍ അവരെ പിന്തുടര്‍ന്ന സലഫുകളുടെ മന്‍ഹജാണ് നാം പിന്തുടരേണ്ടത്.

സലഫുകള്‍: സഹാബത്ത്,താബിഉകള്‍,താബിഉതാബിഉകള്‍

വഴി:അല്ലാഹുവിന്റെ حبل മുറുകെപ്പിടിക്കുക.

حبل: കിത്താബു വസ്സുന്ന, അല്ലാഹുവും റസൂലും പറഞ്ഞ രീതിയില്‍ ഖുര്‍ആന്‍ ഹദീഥ് വ്യാഖ്യാനിക്കുക,യുക്തിയില്‍ വ്യാഖ്യാനിക്കാതിരിക്കുക.

തര്‍ക്കിക്കാതിരിക്കുക.അവര്‍ ഒരു സമൂഹമാണ്.

അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.(സൂറ:ന്നിസാഅ്‌ -59)

ആഹ്ലുസ്സുന്നയുടെ മന്‍ഹജിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും പഠിക്കുവാനും താഴെ കൊടുത്തിട്ടുള്ള കിതാബുകളും ലേഖനങ്ങളും പ്രയോജനപ്പെടുത്തുക

Aqwaalussalaf - Manhaj

stack_of_books

മുസ്ലീം യുവാക്കൾക്കിടയിലുള്ള ഒരു രോഗം

മുസ്ലീം യുവാക്കൾക്കിടയിലുള്ള ഒരു രോഗം. ➿➿➿➿➿➿➿➿➿➿➿ ? قـال الشيـخ الألبانـي رحمـه الله – آفـة الشبـاب المسلـم فـي العصـر الحاضـر هـو أنهـم لمجـرد أن يشعـروا بأنهـم عرفـوا شيـئا مـن العلـم

Articles - Manhaj

sharhussunnah

യഥാര്‍ത്ഥ പാതയില്‍ നിന്നും വ്യതിചലിക്കുന്ന രണ്ട് വഴികള്‍

ഇമാം അല്‍ ബര്‍ബഹാരി رحمه الله യുടെ ശറഹുസ്സുന്നയുടെ വിശദീകരണമായി ശൈഖ് സ്വാലിഹ് അല്‍ ഫൌസാന്‍ حفظه الله രചിച്ച إتحاف القاري على التعل قٌات എന്ന കിതാബിലെ ചെറിയ ഒരു ഭാഗം മലയാളത്തിലേക്ക്

കിതാബുകള്‍

സലഫുകളുടെ ജീവിതം

സച്ചരിതരായ സലഫുകളുടെ ജീവിതം വളരെ കൃത്യമായി അറിയിക്കുന്ന മലയാളത്തിലെ ഏറ്റവും നല്ല ഗ്രന്ഥം. ഏവരും വായിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക.പരമാവധി പ്രചരിപ്പിക്കുക...

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആഹ്ലുസ്സുന്ന : വഴിയടയാളങ്ങൾ

"എല്ലാവരും ലൈലയുമായി ബന്ധമുണ്ടെന്നു അവകാശപ്പെടുന്നു; എന്നാൽ ലൈലയാകട്ടെ അവരെ ആരെയും അംഗീകരിക്കുന്നില്ല."കപടമായ അവകാശ വാദങ്ങളുടെയും കള്ള പ്രച്ചരണങ്ങലുടെയും ആശയ കുഴപ്പങ്ങൾ മാറ്റി എന്താണ് ആഹ്ലുസ്സുന്നത്ത് അഥവാ സലഫിയ്യത്ത് എന്ന് വ്യക്തമാക്കാനാണ് ഞാൻ ഈ \\'വഴിയടയാളങ്ങൾ \\' രചിക്കുന്നത് . - അശൈഖ് അബൂ ബകർ അബ്ദുറസാക് ബിന് സാലിഹ് ബിന് അലി അന്നിഹ്മീ

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതാണ് നമ്മുടെ അഖീദയും ദഅ'വത്തും

യെമെനിലെ മുജദ്ദിദും,മുഹദ്ദിസുമായ ഷെയ്ഖ് മുഖ്‌ബില്‍ ഇബ്നു ഹാദീ അല്‍ വാദിഈ റഹിമഹുല്ലാഹ് രചിച്ചിട്ടുള്ള ഇതാണ് നമ്മുടെ ദഅവത്തും അഖീദയും എന്ന പുസ്തകം.ഏതൊരാളും വായിക്കേണ്ടതായ ഒരു പുസ്തകമാണ് ഇത് എന്നതില്‍ സംശയമില്ല.ഉപകാരപ്പെടുത്തുക...

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക