അല്ലാഹുവിന് മാത്രമുള്ള ആരാധനയുടെ സമഗ്ര രൂപം

book2

Author: ശൈഖുൽ ഇസ്ലലാം ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളഹ്

Language: മലയാളം

Click Here To Download


ഇമാം ആബൂ ഹനീഫ(رحمه الله) തന്റെ അഖീദഗ്രന്ഥത്തിന്‌ പേരുവിളിച്ചത്‌ “ഫിഖ്ഹുൽ അക്ബർ”- ഏറ്റവും വലിയ വിജ്ഞാനം- എന്നാണ്‌ ഇതിൽ അതി പ്രധാനമാണ്‌ തൗഹീദും,ശിർക്കും. ‎الله  വിന്റെ പ്രവർത്തികളിലും അവനുള്ള നമ്മുടെ ആരാധനാകർമ്മങ്ങളിലും വേറെ ആരേയും പങ്കുചേർക്കാതെ അവനെ ഏകനാക്കുക എന്നത്‌. ഈ അറിവും അതുനനുസരിച്ച പ്രവർത്തികളുമാണ്‌ ഒരാളെ കത്തിയാളുന്ന;  മനുഷ്യരും കല്ലും ഇന്ധനമായുള്ള നരകത്തിൽ നിന്ന് രക്ഷിക്കുന്നതും ശാശ്വതമായ സുഖാനുഭവങ്ങളുള്ള സ്വർഗ്ഗത്തിനർഹനാക്കുന്നതും.

‎الله വിന്റെ പ്രവാചകർ ഏത്‌ പ്രതിസന്ധിഘട്ടങ്ങളിലും അടിപതറാതെ ഉറച്ച്‌ നിന്ന തൗഹീദും ഏറ്റവും ഭയപ്പെട്ട ശിർക്കും നാം നമ്മുടെ ജീവിതത്തിൽ എന്തിനേക്കാളേറെ  ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട രണ്ടു കാര്യങ്ങളാണ്‌

ഈ വിഷയത്തിൽ ഈ ലഖു കൃതി അടിസ്ഥാനവും സമഗ്രവുമാണ്‌.

ഈ അമൂല്യ കൃതിയുടെ മലയാള വിവർത്തനവും വിശദീകരണവുമാണ്‌ ഇത്‌.

ഈ എളിയ കര്‍മ്മത്തില്‍ അല്ലാമ ശൈഖ്‌ ഫൌസാന്‍, ശൈഖ്‌ മുഹമ്മദ്‌ ബാ ജമാല്‍حفظهم الله  എന്നിവരുടെ അറബിയിലുള്ള ഈ കൃതിയുടെ വിശദീകരണവും ഖുര്‍ആന്‍ ആയത്തുകളുടെ വിശദീകരണത്തിന് ചില പ്രമുഖ അറബി ഖുര്‍ആന്‍ തഫ്സീറുകളും കൂടുതലായുള്ള വിശദീകരണ വ്യക്തതക്ക് വേണ്ടി ചില അഖീദ ഗ്രന്ഥങ്ങളും വിശദീകരണത്തിന് അവലംബിച്ചിരിക്കുന്നു.

അല്ലാഹു ഈ എളിയ കര്‍മ്മം ഇഖ്‌ലാസോടു കൂടിയുള്ളതും അവന്‍റെ പ്രീതി കാംക്ഷിച്ചുള്ളതും ഇത് എഴുതിയവനും വായിക്കുന്നവനും പഠിക്കുന്നവനും പ്രചരിപ്പിക്കുന്നവനും ഈ കൃതി പുറത്തിറങ്ങാനും ഈ രചനക്ക് വേണ്ടി പല രീതിയിലും സഹായിച്ചിട്ടുള്ളവര്‍ക്കും ഇഹത്തിലും പരത്തിലും ഉപകാരപ്പെടുന്ന ഒന്നാക്കി മാറ്റണമെന്ന്‍  الله വിനോട് അവന്‍റെ ഉന്നതമായ നാമവിശേഷണങ്ങള്‍ കൊണ്ട് നാം ചോദിക്കുന്നു.

الفقير إلى ربه ومغفرته

?അബൂ അബ്ദില്ലാഹ് മിഖ്ദാദ് ബിന്‍ അലി പത്തുകണ്ടം അല്‍ ഹിന്ദി

18/റമദാന്‍/1438 ഹിജ്റ വര്‍ഷം

.

Facebook Comments

POST A COMMENT.