ഈ ലോകവും ലോകത്തിലുള്ള മുഴുവന്‍ വസ്തുക്കളും സൃഷ്ടിച്ചത് അല്ലാഹുവാണ്. അല്ലാഹു ഈ ലോകത്തെ മനുഷ്യരെ മുഴുവന്‍ സൃഷ്ടിച്ചിരിക്കുന്നത് അവനെ ആരാധിക്കാന്‍ വേണ്ടിയാണ്. അല്ലാഹു മനുഷ്യരിലേക്ക് അയച്ച ദൂതനാണ്‌ മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം. അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണ്. ഇസ്‌ലാം മാത്രമാണ് സത്യ മതം.

അല്ലാഹു പറയുന്നു: "ആരാണോ ഇസ്‌ലാം അല്ലാത്ത മറ്റു വല്ലതിനേയും മതമായി ആഗ്രഹിക്കുന്നത്,അത് അവന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുകയില്ല. അവന്‍ മരണാനന്തര ജീവിതത്തില്‍ നഷ്ടക്കാരില്‍ ആയിരിക്കുകയും ചെയ്യും." (സൂറ:ആലു ഇമ്രാന്‍:85)

ഈ ലോകം സൃഷ്ടിച്ച സ്രഷ്ടാവ് നമ്മോട് പറയുന്നത് നോക്കൂ വേറെ ഒരു മതവും അവന്‍ സ്വീകരിക്കുകയില്ല എന്ന്‍.ആരാണോ ഇസ്‌ലാം മതത്തില്‍ ഉറച്ചു നില്‍ക്കുന്നത് അവന് ഹൃദയവിശാലതയും മനസ്സമാദാനവും അനുഭവിക്കാന്‍ സാധിക്കും.അവന് മഹത്തായ സൌഭാഗ്യത്തില്‍ ജീവിക്കാന്‍ സാധിക്കും. എന്തിനാണ് ജനങ്ങളേ നിങ്ങള്‍ അല്ലാഹു സൃഷ്ടിച്ച കല്ലിനെയും പ്രതിമകളെയും അവന്റെ ദൂതന്മാരെയുമൊക്കെ ആരാധിക്കുന്നത്. ഇസ്‌ലാം മതം ഓരോ മുസ്‌ലിമും തന്‍റെ ബാധ്യതകള്‍ യഥാവിധി നിര്‍വഹിക്കണമേന്ന്‍ നിഷ്കര്‍ഷിക്കുന്നു.യാതൊരു പങ്കാളിയെയും സ്വീകരിക്കാതെ അല്ലാഹുവെ മാത്രം ആരാധിക്കുക എന്നതാകുന്നു ഒരു മുസ്‌ലിം അല്ലാഹുവോട് നിര്‍വഹിക്കേണ്ട ബാധ്യത. അവന്‍ സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ അഗ്നിയേയോ വൃക്ഷങ്ങളെയോ ശിലകളെയോ പശുവിനെയോ വിഗ്രഹങ്ങളെയോ ഖബറുകളെയോ പ്രവാചകന്മാരെയോ മഹാന്മാരെയോ ആരാധിക്കാന്‍ പാടില്ല. സുജൂദ്, റുകൂഅ\', ഭയഭക്തി, അതീവ സ്നേഹവും ഭയവും, നേര്‍ച്ചയും, ബലിയും, പ്രാര്‍ത്ഥനയും, സഹായാര്‍ത്ഥനയും, ശരണം തേടലും തുടങ്ങിയ ആരാധനകളൊന്നും തന്നെ അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ചു കൊടുക്കാന്‍ പാടില്ല.

സൌഭാഗ്യത്തിന്‍റെയും സമാധാനത്തിന്‍റെയും സത്യത്തിന്‍റെയും വിജയത്തിന്റെയും മതമായ ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെയുള്ള pdf വായിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ..

ഇസ്ലാം സൗഭാഗ്യത്തിന്റെ മതം..

യെമനിലെ ദാറുൽ ഹദീഥ് അസ്സലഫീയ്യ (ദമ്മാജ്) ലെ അദ്ധ്യാപകനും പണ്ഡിതനുമായ ശൈഖ് മുഹമ്മദ്‌ ബിന് ഹിസാം ഹഫിദഹുല്ലാഹ് രചിച്ച ഒരു പുസ്തകമാണ് ഇത്. ഇസ്‌ലാം ദീൻ എന്താണു എന്ന് ചുരുങ്ങിയ വാക്കുകളിൽ ശൈഖ് കിത്താബിൽ വിശദീകരിക്കുന്നു . ഇസ്ലാം ദീനിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനായി കൈമാറാവുന്ന ഒരു ലഘുലേഖയായി ഇത് ഉപയോഗിക്കാം ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ അച്ചടിച്ചു വിതരണം ചെയ്യുവാനുള്ള അവകാശം എല്ലാ മുസ്ലിംകൾക്കും വിട്ടു തന്നിരിക്കുന്നു.

ഗ്രന്ഥകാരനായ ശൈഖ്, ബുഖാരി , മുസ്ലിം , എന്നിവ മന പാഠവും ഇബ്നുഖുദാമയുടെ അൽ മുഗ്നീ അടക്കം നിരവധി ഗ്രന്ഥങ്ങളുടെ തഹ്ഖീഖ്നടത്തിയിട്ടുമുള്ള മാന്യദേഹമാകുന്നു . അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ ദീനിലേക്കു വാക്ക് കൊണ്ടും പ്രവര്ത്തി കൊണ്ടും സ്വഭാവം കൊണ്ടും ക്ഷണിക്കുന്ന പ്രബോധകരാക്കി മാറ്റി അനുഗ്രഹിക്കട്ടെ.

 ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക