തൗഹീദിന്‍റെ പ്രാധാന്യം

ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മനസ്സിലാക്കിയ ശുദ്ധവും സുരക്ഷിതവുമായ വിശ്വാസം പഠിപ്പിക്കുന്നതിനാണ് ആഹ്ലുസ്സുന്നത്ത് ഒന്നാം സ്ഥാനം നല്‍കുക . അഥവാ, അല്ലാഹുവിന്‍റെ തൌഹീദിലേക്ക് അവര്‍ ക്ഷണിക്കുകയും ശിര്‍ക്കില്‍ നിന്നും ശിര്‍ക്കിന്‍റെ ആളുകളില്‍ നിന്നും താക്കീത് നല്‍കുകയും ചെയ്യും. കാരണം, ഒരു മുവഹ്ഹിദില്‍ നിന്നല്ലാതെ അല്ലാഹു അമലുകള്‍ സ്വീകരിക്കുകയില്ല. അല്ലാഹുവിന്‍റെ വജ്ഹുദ്ദേശിച്ചും പ്രവാചകന്‍റെ സുന്നത്തിനെ പിന്തുടര്‍ന്നും ചെയ്യുന്ന പ്രവര്‍ത്തികളേ അല്ലാഹു സ്വീകരിക്കുകയുള്ളൂ .(നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും വഹ്യ്‌ ലഭിച്ചിട്ടുണ്ട്, അഥവാ നീയെങ്ങാന്‍ ശിര്‍ക്ക് ചെയ്‌താല്‍ നിന്‍റെ അമലുകള്‍ മുഴുവന്‍ അസാധുവായിപ്പോകുകയും നീ നഷ്ടക്കാരില്‍ പെട്ടുപോവുകയും ചെയ്യും എന്ന്‍.)

ശിര്‍ക്കിന്‍റെ ഗൗരവം

ശിര്‍ക്കാകുന്നു ഏറ്റവും വലിയ പാപം. ലുഖ്മാന്‍ عليله السلام പറഞ്ഞതായി അല്ലാഹു തആലാ ഉദ്ധരിച്ചത് പോലെ(ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിച്ചു കൊണ്ട് പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു, എന്‍റെ മകനേ നീ അല്ലാഹുവില്‍ പങ്കു ചേര്‍ക്കരുത്, തീര്‍ച്ചയായും ശിര്‍ക്ക് ഏറ്റവും വലിയ അക്രമമാകുന്നു.)
ശിര്‍ക്ക് ചെയ്‌താല്‍ അമലുകള്‍ മുഴുവന്‍ അസാധുവായിപ്പോകും. അവന് അല്ലാഹു തആലാ സ്വര്‍ഗം നിഷിദ്ധമാക്കുകയും ചെയ്യും
"ആരാണോ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നത്, അല്ലാഹു അവന്‍റെ മേല്‍ സ്വര്‍ഗം നിഷിദ്ധമാക്കും. അവന്‍റെ അഭയസ്ഥാനം നരകമായിരിക്കും. അക്രമികള്‍ക്ക് യാതൊരു സഹായികളുമില്ല."(സൂറത്തുല്‍ മാഇദ:72)
തൌഹീദും ശിര്‍ക്കും വേര്‍തിരിച്ച് പഠിക്കുവാന്‍ താഴെകാണുന്ന ലേഖനങ്ങളും കിത്താബുകളും ഉലമാക്കളുടെ വാക്കുകളും പ്രയോജനപ്പെടുത്തുക.

Books

No Articles to show!

No articles found to show on this page.

Audios

View More
View More
View More

Posters Albums

walaa wal baraa.jpg വലാഉം ബറാഉം
nawaqilul islam 6.jpg ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന പത്തു കാരണങ്ങൾ
aagosham.jpg ശിര്‍ക്കും കുഫ്'റും
qavaid3c.jpg നാല് മൌലിക തത്വങ്ങള്‍(qavaa'idul arba')