PicsArt_1426260788837.jpg

ഹിജാബിനെ പരിഹസിക്കൽ (സൗദി ഉന്നത പണ്‌ഠിത സഭ)

ചോദ്യം :

ഹിജാബ്‌ ധരിക്കുന്ന സ്ത്രീയെ പരിഹസിക്കുകയും, അത്‌ ചലിക്കുന്ന കൂടാരം പോലെയാണ്‌, ഭയപ്പെടുത്തുന്ന ജിന്നിനെ പോലെയാണ് എന്നൊക്കെ പറഞ്ഞ് പരിഹസിക്കുന്നവരുടെ വിധി എന്താണ്‌?

ഉത്തരം :

ആരെങ്കിലും ഒരു മുസ്ലിമായ സ്ത്രീയെയോ പുരുഷനെയോ അവർ ഇസ്ലാമിക ശരീഅത്ത്‌ മുറുകെ പിടിക്കുന്നതിന്റെ പേരിൽ പരിഹസിക്കുകയാണെങ്കിൽ അവൻ കാഫിറാണ്‌. അത്‌ മുസ്ലിം സ്ത്രീകൾ ഹിജാബ്‌ ധരിക്കുന്ന വിഷയമാണെങ്കിലും മറ്റിതര ദീനി വിഷയങ്ങളിലാണെകിലും ഒരുപോലെ തന്നെ. അതിനുള്ള തെളിവാണ്‌ അബ്ദുള്ളാഹ്‌ ഇബ്നു ഉമർ (റ)വിന്റെ ഹദീസ്‌ :

” തബുക്ക്‌ യുദ്ധ വേളയിൽ സഹാബികൾ മജ്ലിസിൽ ഇരിക്കവേ, ഒരാൾ പറഞ്ഞു : ‘ഇവിടെ ഈ ഖുർആൻ പാരായണം ചെയ്യുന്ന ആളുകളെ പോലെ വയറിന്റെ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും കളവ്‌ പറയുകയും, ശത്രുക്കളെ കാണുമ്പോൾ ഭയക്കുകയും ചെയ്യുന്ന ആളുകളെ നാം കണ്ടിട്ടില്ല’

അത്‌ കേട്ട്‌ നിന്ന ഒരാൾ പറഞ്ഞു : നീ പറഞ്ഞത്‌ കളവാണ്‌, നീ മുനാഫിഖ്‌ ആണ്‌, അത്‌ കൊണ്ട്‌ തന്നെ ഞാൻ ഈ വിവരം റസൂലുള്ളയെ അറിയിക്കുക തന്നെ ചെയ്യും.

അങ്ങനെ ഈ വിവരം റസൂലുള്ളയുടെ അടുക്കൽ എത്തുകയും, ഖുർആൻ അവതരിക്കുകയും ചെയ്തു

അങ്ങനെ അബ്ദുല്ലാഹിബ്നു ഉമർ പറഞ്ഞു : ‘ഞാൻ കാണുകയുണ്ടായി,അദ്ധേഹം റസൂൽ യുടെ ഒട്ടകത്തിന്റെ കയർ പിടിച്ച്‌ കൊണ്ട്‌ അദ്ധേഹത്തിന്റെ പിന്നാലെ നടക്കുകയും, കല്ലുകൾ തടഞ്ഞ്‌ കാലുകൾ മുറിഞ്ഞ്‌ ചോര വരികയും ചെയ്യുന്നുണ്ടായിരുന്നു, അദ്ധേഹം റസൂലിനോട്‌ പറഞ്ഞു : ഞങ്ങൾ തമാശയും കളിയുമായി പറഞ്ഞതാണ്‌. അപ്പോൾ റസൂൽ പറഞ്ഞു :

“അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്‌?

നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന്‌ ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന്‌ നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന്‌ അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്‌.”

(സൂറ തൗബ : 65-66)

ദീൻ അനുസരിച്ച്‌ ജീവിക്കുന്ന മുഅ്മിനീങ്ങളെ കളിയാക്കുക എന്നത്‌ അള്ളാഹുവിനേയും റസൂലിനേയും കളിയാക്കുന്നതിന്‌ തുല്യമാണ്‌. അവർ കാഫിറുകളായിത്തീരും

അവലംബം; ലജ്നത്തു ദാഇമ

http://www.alifta.net/Fatawa/FatawaChapters.aspx?languagename=ar&View=Page&PageID=479&PageNo=1&BookID=3

 

Add a Comment

Your email address will not be published. Required fields are marked*