dv1341028

ഹജ്ജ്‌ ചെയ്യാൻ വേണ്ടി ജനങ്ങളോട് സമ്പത്ത് ചോദിക്കാൻ പാടില്ല- ശൈഖ് സ്വാലിഹ് അൽ ഉസൈ’മീൻ رحمہ الله تعالـــﮯ

ഹജ്ജ്‌ ചെയ്യാൻ വേണ്ടി ജനങ്ങളോട് സമ്പത്ത് ചോദിക്കാൻ പാടില്ല.

 لا يحلّ للإنسان أن يسأل الناس 
مالاً يحجّ به 

➖〰➖〰➖〰➖

 قالـ العلامة محمد بن صالح العثيمين رحمه الله – :

لا يحلّ للإنسان أن يسأل الناس مـالاً يحجّ به، ولـو كانت الفريضة ، لأن هذا سؤال بلا حاجة ، إذْ إنّ العاجز ليس عليه فريضة ، وسؤال الناس بلا حاجة أخشىٰ أن يقع السائل للناس بلا حاجة في هذا الوعيد الشديد، « أن الرجل لا يزال يسأل الناس حتى يأتي يوم القيامة وليس في وجهه مزعة لحم »، والعياذ بالله ،لأنه قشر وجهه بسؤال الناس، فكانت العقوبة أن قشر وجهه من أجل هذا السؤال ، ولـيتقّ الله المؤمن في نفسه ، فلا يسأل إلاّ عند الضرورة، التي لـو لم يسأل لهلك أو تضرر

•••━════✿═════━•••

അല്ലാമ ശൈഖ് മുഹെമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈ’മീൻ رحمہ الله تعالـــﮯ പറഞ്ഞു :
➖➖➖➖➖➖➖➖
”ഹജ്ജ്‌ ചെയ്യാൻ വേണ്ടി ജനങ്ങളോട് പണം ചോദിക്കുകയെന്നത് ഒരാൾക്ക് പാടില്ലാത്തതാകുന്നു. അതവനു നിർബന്ധമായ ഹജ്ജ്‌ ആയിരുന്നാൽ പോലും. എന്തെന്നാൽ അതൊരാവശ്യവുമില്ലാത്ത ചോദ്യത്തിൽ പെട്ടതാണ്. കഴിവില്ലാത്തവന് ഹജ്ജ്‌ ചെയ്യൽ നിർബന്ധമില്ല. അങ്ങനെ ആവശ്യമില്ലാതെ ജനങ്ങളോട് ചോദിക്കുന്നവൻ ശക്തമായ ഈ താക്കീതിൽ പെടുമെന്ന് ഞാൻ ഭയപ്പെടുന്നു.

അബ്ദുല്ലാഹിബ്‌നു ഉമർ(رضي الله عنه)നിവേദനം: നബി(ﷺ)പറയുകയുണ്ടായി: “നിങ്ങളിൽ ചിലർ യാചന നടത്തി ക്കൊണ്ടേയിരിക്കും. അന്ത്യനാളിൽ അത്തരക്കാർ അല്ലാഹുവിനെ കണ്ടുമുട്ടുന്നത് അയാളുടെ മുഖത്ത് മാംസമൊന്നുമില്ലാത്ത രൂപത്തിലായിരിക്കും”. (മുത്തഫഖുൻ അലൈഹി)

അല്ലാഹുവിൽ അഭയം.!

ജനങ്ങളോട് ചോദിക്കുക വഴി അവൻ അവന്റെ മുഖം ചീന്തിക്കളഞ്ഞിരിക്കുന്നു. അവന്റെ മുഖം ചീന്തിക്കളയുക എന്ന ശിക്ഷ അവൻ യാചിച്ചത് കാരണത്താലാണ്. അത്കൊണ്ട് ഒരു മുഅ്മിൻ അവന്റെ കാര്യത്തിൽ തന്റെ റബ്ബിനെ ഭയപ്പെടട്ടെ.

ദറൂറത്തിന്റെ അവസ്ഥയിലല്ലാതെ അവൻ ചോദിക്കരുത്. അതായത് അവൻ ചോദിച്ചില്ലായെങ്കിൽ അവൻ നശിക്കുകയോ അവനു ഉപദ്രവമുണ്ടാവുകയോ ചെയ്‌തേക്കും എന്ന സാഹചര്യത്തിൽ(മാത്രം).”

 مجموع فتاوىٰ ورسائل صـ【٨٥/٢١】

 വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*