Masjid-Al-Haram-Top

സ്ത്രീകൾക്ക് ഫർദ് നമസ്കാരങ്ങളും അത്പോലെ തറാവീഹ് നമസ്കാരവുമൊക്കെ വീട്ടിൽ നിർവഹിക്കലാണോ അതല്ല ‘മസ്ജിദുൽ ഹറമിൽ’ നമസ്കരിക്കലാണോ ഏറ്റവും ശ്രേഷ്ഠകരം

”സ്ത്രീകൾക്ക് ഫർദ് നമസ്കാരങ്ങളും അത്പോലെ തറാവീഹ് നമസ്കാരവുമൊക്കെ വീട്ടിൽ നിർവഹിക്കലാണോ അതല്ല ‘മസ്ജിദുൽ ഹറമിൽ’ നമസ്കരിക്കലാണോ ഏറ്റവും ശ്രേഷ്ഠകരം ?
〰〰〰〰〰〰〰〰〰〰〰

 وسُئل فضيلة الشيخ محمد بن صالح العثيمين ـ رحمه الله ـ بالنسبة للنساء الاتي يعتمرن في رمضان هل الأفضل في حقهن الصلاة في بيوتهن أم في المسجد الحرام سواء الفرائض أم التراويح؟

]فأجاب ـ رحمه الله ـ:السنة تدل على أن الأفضل للمراة أن تصلي في بيتها في أي مكان كانت سواء في مكة او غيرها, و لهذا قال النبي صلى الله عليه و سلم :(( لا تمنعوا إماء الله مساجد الله و بيوتهن خير لهن )).يقول ذلك و هو في المدينة مع أن المسجد النبوي الصلاة فيه زيادة فضل,و لأن صلاة المرأة في بيتها أستر لها و أبعد عن الفتنة و كانت صلاتها في بيتها أولى و أحسن.
مرجع: فتاوى و دروس الحرم المكي للشيخ إبن عثيمين ( 3/228 )

ചോദ്യം: റമദാനിൽ ഉംറ നിർവഹിക്കാൻ വരുന്ന സ്ത്രീകൾക്ക് ഫർദ് നമസ്കാരങ്ങളും അതുപോലെ തറാവീഹ് നമസ്കാരവുമൊക്കെ വീട്ടിൽ നിർവ്വഹിക്കലാണോ അതല്ല മസ്ജിദുൽ ഹറമിൽ നമസ്കരിക്കലാണോ ഏറ്റവും ശ്രേഷ്ഠകരം ?

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈ’മീൻ رحمہ الله تعالـــﮯ നൽകുന്ന മറുപടി:
➖➖➖➖➖➖➖➖➖
”മക്കയിലാകട്ടെ, മറ്റു സ്ഥലങ്ങളിലാകട്ടെ വീട്ടിൽ നമസ്കരിക്കലാണ് സ്ത്രീകൾക്ക് ഏറ്റവും ശ്രേഷ്ഠകരം എന്ന് സുന്നത്തിൽ കാണാൻ സാധിക്കും.

നബി ﷺ പറഞ്ഞു: ”നിങ്ങൾ അല്ലാഹുവിന്റെ അടിയാത്തികളെ മസ്ജിദുകളിൽ നിന്നും തടയരുത്. അവരുടെ വീടുകളാണ് അവർക്ക് ഏറ്റവും ഉത്തമമായിട്ടുള്ളത്.”

മദീനയിൽ ഉണ്ടായിരിക്കെ ആണ് റസൂൽ ﷺ ഇത് പറഞ്ഞിട്ടുള്ളത്. മസ്ജിദുന്നബവിയിലാകട്ടെ നമസ്കാരങ്ങൾക്ക് ശ്രേഷ്ഠതയുമുണ്ട്.

സ്ത്രീകൾക്ക് വീട്ടിൽ നമസ്കരിക്കുന്നതാണ്‌ എല്ലാ ഫിത്നയിൽ നിന്നും അകന്നു നില്ക്കുന്നതും അവൾക്ക് കൂടുതൽ മറയായിട്ടുള്ളതും. അതിനാൽ വീട്ടിൽ നമസ്കരിക്കുന്നതാണ് ഏറ്റവും നല്ലത്.”

{فتاوى و دروس الحرم المكي للشيخ إبن عثيمين}

? القائمة الرئيسية بحث دخول المفاضلة بين صلاة المرأة في بيتها وصلاتها في المسجد منذ 2009-07-07 السؤال: أيهما أفضل للمرأة التي جاءت للحج: أن تصلي في الفندق الذي تسكن فيه أو في المسجد الحرام أو النبوي؟ الإجابة: ========================= .. نص الإجابة: الرسول صلى الله عليه وسلم أخبر بأن صلاة النساء في بيوتهن -وسواء كانت تلك البيوت مملوكة أو مستأجرة- خير لهن، ولكن إذا طلبت المرأة أن تذهب إلى المسجد فإنها لا تمنع؛ لقوله صلى الله عليه وسلم: “لا تمنعوا إماء الله مساجد الله”

“ഹജ്ജിനു വരുന്ന സ്ത്രീകൾക്ക് അവരുടെ ഹോട്ടലുകളിൽ വെച്ചു നമസ്കരിക്കലാണോ അതല്ല മസ്ജിദുൽ ഹറാം അല്ലെങ്കിൽ മസ്ജിദുന്നബവിയിലുമൊക്കെ നമസ്കരിക്കലാണോ ഏറ്റവും ശ്രേഷ്ടകരം ?

 ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ് അൽ ബദ്ർ حفظه الله നൽകുന്ന മറുപടി:
➖➖➖➖➖➖➖➖
“നബി സല്ലല്ലാഹു അലൈഹി വസല്ലം അറിയിച്ചിട്ടുള്ളത് വീടുകളിൽ നമസ്കരിക്കലാണ് -അത് സ്വന്തം വീടാകട്ടെ വാടകയ്ക്ക് (ഹോട്ടലുകൾ പോലെ)ഉള്ളതാകട്ടെ -അവൾക്ക് ഏറ്റവും ഖൈർ ആയിട്ടുള്ളത് എന്നാണ്.

എന്നാൽ ഒരു സ്ത്രീ മസ്ജിദിലേക്ക് പോകാൻ അനുവാദം ചോദിച്ചാൽ അവൾ തടയപ്പെട്ടുകൂടാ. റസൂൽ ﷺ പറഞ്ഞു : ”നിങ്ങൾ അല്ലാഹുവിന്റെ അടിയാത്തികളെ മസ്ജിദുകളിൽ നിന്നും തടയരുത്.”

[c5ab_audio c5_helper_title=”” c5_title=”” url=”http://alfurqan.in/wp-content/uploads/2017/08/Ladies-Jamat-Shaikh-Abdul-Muhsin.mpeg” ]

Download Audio
_________

കുറിപ്പ് : എന്നാൽ സ്ത്രീകൾക്ക് മസ്ജിദിലേക്ക് അനുവാദം കൊടുക്കുന്ന പുരുഷന്മാർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യം ആ ഹദീസിന്റെ അവസാനത്തിൽ തന്നെ വന്നിട്ടുണ്ട്. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:
“وليخرجن تفلات ”
അവർ തഫിലാത്തുകളായി പുറപ്പെടട്ടെ.

سئل الشّيخ صالح بن فوزان الفوزان : ما معنى يخرجنَ تَفِلات ؟
قال: أي غير متزيّنات وغير متطيّبات.

ശൈഖ് സ്വാലിഹ് ബിൻ ഫൗസാൻ അൽ ഫൗസാൻ حفظه اللهയോട് “അവർ തഫിലാത്തുകളായി പുറപ്പെടട്ടെ” എന്നതിന്റെ അർത്ഥമെന്താണെന്ന് ചോദിക്കപ്പെട്ടു.

അദ്ദേഹം പറഞ്ഞു :”അതായത് അലങ്കാരം സ്വീകരിക്കാത്തവരായും സുഗന്ധം പൂശാത്തവരുമായും (പുറപ്പെടാവൂ).”

? http://www.alfawzan.af.org.sa/ar/node/9771

♦♦♦♦♦♦♦♦♦♦♦

 വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*