336613_1623768772283_1778409349_826901_1110195175_o

ശൈഖ് അഹ്മദ് ബിൻ നജാ അർറുഹൈലി രചിച്ച “പച്ച മുന്തിരി ഉണക്കിയവന്റെ കഥ”

 “ഓരോ ജാഹിലിനും വിദ്യാർത്ഥിക്കും ഉള്ള ഒരു നസീഹത്ത് എന്ന കിതാബിന്റെ ഒരു ഭാഗം.”

  • കിതാബിന് ആമുഖം എഴുതിയിരിക്കുന്നത് ശൈഖ് സ്വാലിഹ് ബിൻ ഫൗസാൻ അൽഫൗസാൻ حفظه الله യാണ്.
لقد كانت أربعة عشر عاماً محصورةً في مسائل معدودةً محدودة، أقوال فلانٍ في فلان، وتجاوزات فلانٍ في هذا الباب، وتزكيات فلانٍ لفلان، وجديد فلانٍ وعِلاّن، وردٌ جديدٌ على فلان، وجوابٌ عن رد فلانٍ على عِلاّن! سامحوني لقد صُمّت آذانُكم من مادة (فَلَنَ)، ولكن لا بد مما لا بد منه، فلا أريد التصريح بالأسماء، وكلكم لا يجهلها.
أربعة عشر عاما تساوي أربعين يوماً بعد الخمسة آلاف يومٍ، الله الله! لو أنْ قُدِّر لي أن أحفظ في كل يوم آيةً وحديثاً ومسألة علمية مما يعني المسلم لكنت اليوم أسعد من سعيد، يعني هذا أنني حويتُ القرآن بين جنْبيَّ وصحيح البخاري وصحيح مسلم و5040 مسألة علمية شرعية، بخٍ بخْ، ربح العمرَ من عمل هذا.
”…..14 വർഷം പരിമിതമായ ചില മസ്‌അലകളായി  കഴിഞ്ഞു കൂടി….
ഇന്നയാൾ ഇന്നയാളെ കുറിച്ച്‌ ഇന്നത്‌ പറഞ്ഞിരിക്കുന്നു…
ഇന്ന വിഷയത്തിൽ ഇന്നയാൾ പരിധി വിട്ടിരിക്കുന്നു… ഇന്നയാൾ ഇന്നയാൾക്ക്‌ തസ്കിയ കൊടുത്തിരിക്കുന്നു…
അവന്റെയും ഇവന്റെയും പുതിയ വാദങ്ങൾ…
ഇന്നയാൾക്ക്‌ പുതിയ റദ്ദ്‌…
ഇന്നയാൾ മറ്റേയാൾക്ക്‌ എഴുതിയ റദ്ദിനു പുതിയൊരു മറുപടി ………………..
“നിങ്ങൾ എനിക്ക്‌ മാപ്പു തരിക!”
 “ഫുലാൻ” (അവൻ /ഇവൻ ) എന്നുള്ള ആ വാക്ക്‌ നിങ്ങളുടെ കാതടപ്പിച്ചിരിക്കുന്നു.
പക്ഷെ,   നിവൃത്തിയിലാത്ത കാര്യങ്ങൾ പറഞ്ഞേ പറ്റൂ. ഞാൻ ഒരാളുടേയും പേരു പറയുന്നില്ല.
നിങ്ങൾക്ക്‌ എല്ലാവർക്കും അറിയാവുന്നതാണ്‌ ആ പേരുകളൊക്കെ…
14 വർഷം, എന്നുപറഞ്ഞാൽ 5040 ദിവസമാണ്‌ !
ഈ 14 വർഷത്തിലെ ഓരോ ദിവസവും ഞാൻ ഒരു ആയത്തും ഹദീസും ഇൽമിയായിട്ടുള്ള ഒരു മസ്‌അലയും വീതം  പഠിച്ചിരുന്നെങ്കിൽ ഞാൻ ഇന്ന് ഭാഗ്യവാനേക്കാൾ ഭാഗ്യവാനാകുമായിരുന്നു.
അഥവാ എന്റെ രണ്ട്‌ തോളിന്റെ ഇടയിൽ ഞാൻ ഖുർആൻ പൂർണമായും ഉൾക്കൊണ്ടിരിക്കുമായിരുന്നു.
സ്വഹീഹുൽ ബുഖാരിയും സ്വഹീഹുൽ മുസ്ലിമും പഠിച്ച്‌ ഹിഫ്‌ളായി കഴിഞ്ഞിരുന്നു.
5040 മസ്‌അലകളും ഞാൻ പഠിച്ചിട്ടുണ്ടാകും…
കഷ്ടം !! കഷ്ടം!!
ഈ ഒരു അമൽ കൊണ്ടുണ്ടായ നഷ്ടം !!
لكن، يا لحسرتي وخيبتي! حويت أقوال فلانٍ
 وأنفاسه لأردّ عليه! واستوعبتُ رسائل فلانٍ وردوده لأُدافع عنه، وما أغنتْ عني تلك الأقوال والأنفاس والرسائل والردود، فهل تستطيع تلك بمجموعها أن تُعيد لي ما سرقتْه من سِنيِّ عمري! سرقتْ مني أعزّ ما أملِك، سرقتْ مني زادي إلى الدار الآخرة، أترون يا سادة زاداً مثل السنين والأعوام!
പക്ഷെ എന്റെ നഷ്ടമേ! ഞാൻ യഥാർത്ഥത്തിൽ പഠിച്ചതും മനപാഠമാക്കിയതും  ‘ഇന്നാലിന്നവന്റെ’ വാക്കുകളും അവന്റെ ശ്വാസോഛ്വാസങ്ങളുമായിരുന്നു..
അവന്‌ മറുപടി കൊടുക്കുവാൻ വേണ്ടി…. മറ്റേയാളുടെ രിസാലകളും അവന്റെ റദ്ദുകളും അതിനെ പ്രതിരോധിക്കാൻ വേണ്ടി ഞാൻ ഹിഫ്‌ളാക്കി..
ആ വാദങ്ങളും ശ്വാസോഛ്വാസങ്ങളും രിസാലകളും റദ്ദുകളും എനിക്കൊരു ഉപകാരവും ചെയ്തില്ല.
എന്റെ ആയുസ്സിന്റെ വർഷങ്ങളിൽ നിന്ന്‌ മോഷ്ടിച്ചെടുത്തത്‌ തിരിച്ച്‌ തരാൻ ഈ പറയുന്ന സാധനങ്ങൾക്ക്‌ സാധിക്കു മോ?
ഞാൻ സ്വന്തമാക്കിയ ഏറ്റവും വിലപ്പെട്ടത്‌ അവർ മോഷ്ടിച്ചു. പരലോകത്തേക്കുള്ള എന്റെ വിഭവത്തെ  അവയെല്ലാം കൂടി മോഷ്ടിച്ചു…
مرةً يأخذني هذا إلى جهتَه ويسألني ومرةً يأخذني ذاك إلى جهته ويسألني :
ما فائدة ما أنت فيه؟
هل مضيتَ في العلم عُمُراً؟
هل حويتَ ما لا يسع المسلم جهلَه؟
هل فرضُ عينٍ أم فرض كفايةٍ ما أنت فيه؟
ما هي شروط الوضوء؟
زوجتُك تسألك هل ما هي فيه دمُ حيضٍ أم استحاضة؟
ثم..
هل اتقيت الله في ردّك ؟
هل يجيز الشرع سُخريتك بهذا المسلم وإن أخطأ؟
لعلك وصلتَ إلى كبيرة الغيبة في ذِكرك لفلانٍ المخطيء؟
أتعرف حدود ما يجوز لك في ذكرك لأخيك؟
أتعرف فقه الأولويات؟
هل ..
هل ..
هل ..
أصابني الدُّوار بهذا الكم الهائل من الأسئلة التي في بعضها لم أجد جواباً، وفي بعضها وجدتُ جواباً ضدي، وفي البعض الثالث وقفتُ على خسارتي، ثم سقطتُ أرضاً، وما أتذكر إلا عصافير الحسرة وهُنّ يُحلِّقْن فوق رأسي!
……14 വർഷത്തിന്‌ ശേഷം എനിക്ക്‌ ബോധം തെളിഞ്ഞു.. പല പല ചോദ്യങ്ങളും എന്റെ മുന്നിൽ ഉയർന്നു വന്നു…
“നീ ചെയ്തു കൊണ്ടിരിക്കുന്ന ഈ പണിയുടെ ഉപകാരമെന്താണ്‌?”
നീ ഇൽമിന്റെ വിഷയത്തിൽ തന്നെ ആണോ ആയുസ്സ്‌ ചെലവഴിച്ചത്‌..?
ഒരു മുസ്ലിം നിർബന്ധമായും  അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നീ പഠിച്ചുവോ..?
നീ ചെയ്തു കൊണ്ടിരിക്കുന്നത്‌ ഫർദ്  അയ്ൻ ആണോ ഫർദ്  കിഫായ ആണോ..?*
വുദുവിന്റെ ശർത്തുകളെന്തൊക്കെയാണെന്ന് നിനക്കറിയാമോ ?
വേറെ ഭാഗത്ത്‌ നിന്ന് ഭാര്യ ചോദിക്കുന്നു….
അവളിലുള്ള രക്തം ഹൈളിന്റെ ആണോ അതോ ഇസ്തിഹാളത്താണോ…?
ഇനി  നിന്റെ ഈ റദ്ദിൽ നീ അല്ലാഹുവിനെ സൂക്ഷിച്ചുവോ…?
ഈ ഒരു മുസ്ലിം, അവൻ തെറ്റു ചെയ്തവനാണെങ്കിലും, അവനെ പരിഹസിക്കാൻ ശരീഅത്ത്‌ നിനക്ക്‌ അനുവാദം തന്നിട്ടുണ്ടോ…?
തെറ്റു പറ്റിയ ഇന്നയാളെ കുറിച്ച്‌ പറഞ്ഞത്‌ ഗീബത്ത്‌ എന്ന വൻ പാപത്തിൽ നിന്നെ എത്തിച്ചിട്ടുണ്ടോ..?
നിന്റെ സഹോദരനെപ്പറ്റി പറയുമ്പോൾ എന്തൊക്കെ പറയാമെന്നുള്ള അതിരുകൾ നിനക്ക്‌ അറിയാമോ…?
മുൻ ഗണനാക്രമത്തെ  കുറിച്ചുള്ള ഫിഖ്ഹ്‌ നീ പഠിച്ചിട്ടുണ്ടോ……?? “
 حكاية من تزبب قبل أن يتحصرم رسالة لكل جاهل ولكل طالب علم تأليف أحمد بن نجا الرحيلي
تقديم معالي الشيخ صالح بن فوزان الفوزان حفظه الله
വിവര്‍ത്തനം: അബൂ മുഹമ്മദ്‌ സാജിദ് ബ്നു ഷരീഫ്
Tags: No tags

Add a Comment

Your email address will not be published. Required fields are marked*