stack_of_books

മുസ്ലീം യുവാക്കൾക്കിടയിലുള്ള ഒരു രോഗം- ശൈഖ്‌ അൽബാനിرحمہ الله تعالـــﮯ

മുസ്ലീം യുവാക്കൾക്കിടയിലുള്ള ഒരു രോഗം.

 قـال الشيـخ الألبانـي رحمـه الله

– آفـة الشبـاب المسلـم فـي العصـر الحاضـر هـو أنهـم لمجـرد أن يشعـروا بأنهـم عرفـوا شيـئا مـن العلـم لـم يكونـوا مـن قبـل علـى علـم بـه
رفعـوا بـه رؤوسهـم
وظنـوا أنهـم قـد احاطـوا بكـل شـئ علمـا
فتسلـط عليهـم الغـرور والعجـب
– ونخشـى أن يشملهـم قـول الرسـول صلـى اللـه عليـه وسلـم
ثـلاث مهلكـات
شـح مطـاع
وهـوى متبـع
واعجـاب كـل ذي رأي برأيه
(سلسلة الهدى والنور (861

ശൈഖ്‌ അൽബാനി റഹിമഹുല്ലാഹ് പറഞ്ഞു:

“മുസ്ലീം യുവാക്കൾക്കിടയിൽ ഈ കാലഘട്ടത്തിൽ നിലനിൽക്കുന്ന ഒരു രോഗമാണ്‌ ‘ഏതൊന്നിൽ അവർ മുൻപ്‌ അറിവില്ലായ്മയിൽ ആയിരുന്നുവോ, അതിൽ അവർ എന്തെങ്കിലും അറിവ്‌ സമ്പാദിച്ചെന്ന് അവർക്ക്‌ തോന്നിയാൽ ഉടനെ അവർ അത്‌കൊണ്ട് അവരുടെ തല ഉയർത്തിപ്പിടിക്കുകയും അവർക്ക്‌ എല്ലാ വിഷയത്തിലും ഇൽമ്‌ കിട്ടിയിട്ടുണ്ട്‌ എന്ന് അവർ ധരിക്കുകയും ചെയ്യുക’ എന്നത്.

അങ്ങനെ ആത്മവഞ്ചനയും, ഗർവ്വും അവരെ കീഴടക്കും. നാം ഭയക്കുന്നതെന്തെന്നാൽ അവർ റസൂൽ ﷺ പറഞ്ഞ ആ കൂട്ടത്തിൽ പെടുമോ എന്നതാണ്‌.

“മൂന്ന് കാര്യങ്ങൾ നാശത്തിലേക്ക്‌ നയിക്കും.

1) (‌അനുസരിക്കപ്പെടുന്ന) കടുത്ത പിശുക്ക്‌.
2) ദേഹേഛകളെ പിൻപറ്റൽ.
3) സ്വന്തം അഭിപ്രായത്തിൽ അത്ഭുതം കൂറുക.”

സിൽസിലതുൽ ഹുദ വ ന്നൂർ – 861

Add a Comment

Your email address will not be published. Required fields are marked*