PicsArt_04-16-05.18.18.jpg

“ഹറാം ചെയ്യാനുള്ള എളുപ്പം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ” – ശൈഖ് സുലൈമാൻ റുഹൈലി حفظه الله

ശൈഖ് സുലൈമാൻ റുഹൈലി حفظه الله പറഞ്ഞു:

“ഒരുപക്ഷെ ഹറാമായ കാര്യം പ്രവർത്തിക്കാൻ അടുപ്പവും എളുപ്പവും നൽകിക്കൊണ്ട് അല്ലാഹു നിന്നെ പരീക്ഷിക്കും, അല്ലെങ്കിൽ അക്രമം പ്രവർത്തിക്കാനുള്ള കഴിവ് തന്ന് കൊണ്ട്‌. അതിനാൽ നീ സൂക്ഷിക്കുക.!!

അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا لَيَبْلُوَنَّكُمُ اللَّهُ بِشَيْءٍ مِنَ الصَّيْدِ تَنَالُهُ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ اللَّهُ مَنْ يَخَافُهُ بِالْغَيْبِ ۚ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيم۝

“സത്യവിശ്വാസികളേ, നിങ്ങളുടെ കൈകള്‍കൊണ്ടും ശൂലങ്ങള്‍ കൊണ്ടും വേട്ടയാടിപ്പിടിക്കാവുന്ന വിധത്തിലുള്ള വല്ല ജന്തുക്കളും മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അദൃശ്യമായ നിലയില്‍ അല്ലാഹുവെ ഭയപ്പെടുന്നവരെ അവന്‍ വേര്‍തിരിച്ചറിയാന്‍ വേണ്ടിയത്രെ അത്‌. വല്ലവനും അതിന് ശേഷം അതിക്രമം കാണിച്ചാല്‍ അവന്ന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും .”
(سورة المائدة| ٩٤)

تغريدات الشيخ سليمان الرحيلي-حفظه الله-

https://t.me/Sualruhaily

(ഹജ്ജിനു വേണ്ടി ഇഹ്റാമിൽ പ്രവേശിച്ചാൽ വേട്ടയാടൽ അല്ലാഹു ഹറാമാക്കിയ സന്ദർബത്തെ മുൻനിർത്തിയാണ് ഈ ആയത്തിൽ അല്ലാഹു ഇക്കാര്യം അറിയിക്കുന്നത് എന്ന് നാം മനസ്സിലാക്കുക.)

Add a Comment

Your email address will not be published. Required fields are marked*