inside masjid e nabwi

ഇമാം തന്റെ നെറ്റിത്തടം സുജൂദിൽ വെക്കുന്നതു വരെ മഅ്മൂം സുജൂദ് വൈകിപ്പിക്കൽ

“ഇമാം തന്റെ നെറ്റിത്തടം സുജൂദിൽ വെക്കുന്നതു വരെ മഅ്മൂം സുജൂദ് വൈകിപ്പിക്കൽ.”

التـأخر بالسـجود حتـى يضـع الإمـام جـبهته علـى الأرض

قـالـ العـلامة الألـباني – رحـمه اللّّٰـه –

كانـوا يـصلون مـع رسـولـ الله – صـلى الله عليـه وسـلم –
فـإذا ركـع ركـعوا وإذا قـالـ

سـمع الله لمـن حـمده لـم يـزالوا قيـاما حتـى يـروه قـد وضـع وجـهه

وفـي لفـظ

【 جبـهته فـي الأرض ثـم يتبـعونه 】

【 السلـسلة الصـحيحة (جـ ٦/صـ ٢٢٥】

അല്ലാമ അൽബാനി رحمہ الله تعالـــﮯ പറഞ്ഞു :

”അവർ (സ്വഹാബികൾ) നബി ﷺ യുടെ കൂടെ നമസ്കരിക്കുകയായിരുന്നു. അദ്ദേഹം റുകൂഅ് ചെയ്‌താൽ അവരും റുകൂഅ് ചെയ്യും. അദ്ദേഹം سمع الله لمن حمده പറഞ്ഞാൽ (ശേഷം) അദ്ധേഹത്തിന്റെ മുഖം സുജൂദിൽ വെക്കുന്നത് വരെ അവർ നിർത്തത്തിൽ (ഇഅ്തിദാലിൽ) തന്നെയായിരിക്കും.

മറ്റൊരു റിപ്പോർട്ടിൽ അദ്ധേഹത്തിന്റെ നെറ്റിത്തടം വെക്കുന്നത് വരെ. പിന്നീട് അവർ അദ്ധേഹത്തെ പിന്തുടരും.

【 السلـسلة الصـحيحة (جـ ٦/صـ ٢٢٥】

അൽ ബറാഅ് ബിൻ ആസിബ് رضي الله عنه ന്റെ ഹദീസിൽ അദ്ദേഹം ഇപ്രകാരം പറയുന്നത് കാണാം:

قال البراءُ بن عَازب : كان النبي صلى الله عليه وسلم إذا قال : « سَمِعَ اللهُ لِمَنْ حَمِدَه » لم يَحْنِ أحدٌ منَّا ظهرَهُ حتى يقعَ النبي صلى الله عليه وسلم سَاجداً ، ثم نَقَعُ سجوداً بعدَه . رواه البخاري ( 690 ) ومسلم ( 474 )

റസൂൽ സല്ലല്ലാഹു അലൈഹി വസല്ലം سمع الله لمن حمده എന്ന് പറഞ്ഞാൽ അദ്ദേഹം സുജൂദിൽ ആകുന്നതുവരെ ഞങ്ങളിൽ ഒരാളും തന്റെ മുതുക് വളക്കാറുണ്ടായിരുന്നില്ല. ‘പിന്നീട് അദ്ദേഹം സുജൂദിൽ ആയാൽ’ ഞങ്ങളും സുജൂദ് ചെയ്യും. (മുത്തഫഖുൻ അലൈഹി ).”

ജമാഅത്തായി നമസ്കരിക്കുമ്പോൾ ഇമാമിനെ എപ്രകാരമാണ് പിന്തുടരേണ്ടത് എന്നാണ് ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്.

ശൈഖ് ഇബ്നു ഉസൈമീൻ رحمہ الله അദ്ധേഹത്തിന്റെ ‘ശറഹുൽ മുംതിഅ്’ ( الشرح الممتع على زاد المستقنع ) എന്ന കിതാബിൽ ഇത് വിശദമായി പറഞ്ഞത് കാണാം. അത് ചുരുങ്ങിയ രീതിയിൽ വിശദീകരിക്കുകയാണ്.

”ഇമാമിനെ നാല് രീതിയിലാണ് മഅ്മൂം പിൻപറ്റാറുള്ളത്.

1 _ سَبْقٌ. 2 _ تَخَلُّف ٌ.3 _موافقةٌ. 4 _ متابعةٌ.

അതിൽ ആദ്യത്തേത് “ഇമാമിനെ മഅ്മൂം മുൻകടക്കുക” എന്നതാണ്.

ഒരാൾ ഇമാമിനെ മനപ്പൂർവം മുൻകടക്കുക എന്നത് ഹറാമാണ്. വൻപാപത്തിൽപെട്ട ഒരു കാര്യമാണത്. “അത്തരക്കാരെ അല്ലാഹു കഴുതയുടെ രൂപത്തിലേക്ക് മാറ്റുന്നതാണ് ഞാൻ ഭയപ്പെടുന്നത്” എന്നാണ് നബി ﷺ പറഞ്ഞത്.

രണ്ടാമത്തേത് ”ഇമാമിനെ പിന്തുടരുന്നതിൽ വൈകിപ്പിക്കുക” എന്നതാണ്.

ഇതും നബി ﷺ യുടെ വാക്കിനെതിരാണ്.

എന്നാൽ ഒരാൾ എന്തെങ്കിലും ഒരു ഒഴിവുകഴിവു കൊണ്ടാണ് വൈകിപ്പോകുന്നതെങ്കിൽ അതിൽ കുഴപ്പമില്ല. യാതൊരു ഒഴിവുകഴിവുമില്ലാതെ ഒരാൾ അപ്രകാരം വൈകിപ്പിക്കുന്നുവെങ്കിൽ അവന്റെ നമസ്കാരം ബാത്വിലായിപ്പോകും.

മൂന്നാമത്തേത് ”ഇമാമിനോടൊപ്പം തന്നെ മഅ്മൂം ആകുക” എന്നതാണ്.

ഇതും സുന്നത്തിനെതിരാണ്. ഉലമാക്കൾ ഇത് ‘മക്റൂഹ്’ ആണ് എന്ന് പറഞ്ഞിരിക്കുന്നു.

എന്നാൽ (الأقوال) കളിൽ തക്ബീറത്തുൽ ഇഹ്‌റാമിലും , സലാം വീട്ടുന്നതിലുമല്ലാത്ത സന്ദർഭത്തിൽ ഇമാമിനോടൊപ്പമാകുന്നതോ ഇമാമിനെ മുൻകടക്കുന്നതിലോ തെറ്റില്ല. ഉദാഹരണമായി ഒരാൾ ഇമാമിനേക്കാൾ മുമ്പേ ഫാത്തിഹ ഓതുക, തശഹ്ഹുദിൽ (പ്രാർത്ഥനയിൽ) മുൻകടക്കുക തുടങ്ങിയവ.

തക്ബീറത്തുൽ ഇഹ്‌റാം (الله أكبر) ഇമാം പൂർണമായി പറഞ്ഞതിന് ശേഷം മാത്രമേ മഅ്മൂം തുടങ്ങാൻ പാടുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നാലാമത്തേത് متابعةٌ.

ഇപ്രകാരമാണ് ഒരു മഅ്മൂം തന്റെ ഇമാമിനെ നമസ്കാരത്തിൽ തുടരേണ്ടത്. ”അതായത് ഇമാം ഒരു പ്രവർത്തിയിൽ പ്രവേശിച്ച് കഴിഞ്ഞ ഉടനെ മഅ്മൂം പിന്തുടരുക”.

എന്നാൽ മുകളിൽ വിവരിച്ചതു പോലെ ഇമാമിനൊപ്പമാകാൻ പാടില്ല.”

الشَّرْحُ المُمْتِعُ عَلَى زَادِالمُسْتَقْنِعِ لفضيلة الشيخ العلامة مُحَمَّد بن صَالِح العُثَيْمِين

വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*