നിയ്യത്തിന്റെ പ്രതിഫലം- ശൈഖുൽ ഇസ്ലാം ഇബ്നു തെയ്മിയرحمه الله

ശൈഖുൽ ഇസ്ലാം ഇബ്നു തെയ്മിയ-رحمه الله- പറഞ്ഞു:

ബാഹ്യമായി ഒരുപോലെയാണ് എന്ന് തോന്നുന്ന പ്രവർത്തനങ്ങൾ നല്ല നിയ്യത് കൊണ്ട് പ്രതിഫലവും, മോശം നിയ്യത് കൊണ്ട് ശിക്ഷയും ലഭിച്ചേക്കും.

ഒരാൾ പിശുക്ക് കാരണം നല്ല വസ്ത്രം ധരിക്കുന്നത് ഒഴിവാക്കിയാൽ അവനു പ്രതിഫലമൊന്നുമില്ല.ആരെങ്കിലും അവന് അനുവദനീയമായത് ഹറാമാക്കി കൊണ്ട് ഉപേക്ഷിച്ചാൽ അവൻ കുറ്റക്കാരനാകും.

ആരെങ്കിലും അല്ലാഹു അവന് നൽകിയ അനുഗ്രഹങ്ങൾ പ്രകടിപ്പിക്കുവാനും, അവനുള്ള ഇബാദത്തിന് സഹായകമാകുവാനും വേണ്ടി നല്ല വസ്ത്രം ധരിച്ചാൽ അത് മുഘേന അവന് പ്രതിഫലം ലഭിക്കും.

ആരെങ്കിലും അഹങ്കാരത്തോട് കൂടി നല്ല വസ്ത്രം ധരിച്ചാൽ അവൻ കുറ്റക്കാരനാകും. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.

 

قال شيخ الإسلام ابن تيمية (ت٧٢٨هـ) رحمه الله تعالى

«والفعل الواحد في الظاهر يثاب الإنسان على فعله مع النية الصالحة، ويعاقب على فعله مع النية الفاسدة…

فمَن ترك جميل الثياب بُخلاً بالمال لم يكن له أجر، ومَن تركه متعبِّداً بتحريم المباحات كان آثمًا.

ومن لبس جميل الثياب إظهارًا لنعمة الله واستعانة على طاعة الله كان مأجورًا، ومن لبسه فخرًا وخيلاء كان آثمًا؛ فإن الله لا يحب كل مختال فخور.»

( مجموع الفتاوى ١٣٨/٢٢

Add a Comment

Your email address will not be published. Required fields are marked*