maxresdefault

ദീനില്‍ സ്ഥിരത നേടാനുള്ള കാര്യങ്ങള്‍-ശൈഖ് ഫൗസാന്‍ ഹഫിളഹുല്ലാഹ്

ശൈഖ് ഫൗസാന്‍ ഹഫിളഹുല്ലാഹ് ;

بعض الأسباب المعينة على الثبات: الشيخ صالح الفوزان حفظه الله

1. الدعاء الصادق ” يا مقلب القلوب ثبت قلبي على دينك

സത്യസന്ധമായ ദുആ : ഹൃദയങ്ങളെ മാറ്റി മറിക്കുന്നവനേ , എന്റെ ഖല്‍ബിനെ നീ ദീനില്‍ ഉറപ്പിച്ച് നിര്‍ത്തേണമേ

2. البحث عن صحبة طيبة صالحة تعين على طاعة الله

അല്ലാഹുവിനുള്ള അനുസരണത്തില്‍ സഹായിക്കുന്ന നല്ല സ്വാലിഹായ കൂട്ടുകാരെ തിരഞ്ഞെടുക്കുക.

3. البعد عن كل صحبة سوء ولو كانوا من الأقارب

ചീത്ത കൂട്ടുകെട്ടുകളില്‍ നിന്നും വിട്ടു നില്‍ക്കുക. അവര്‍ അടുത്ത കുടുംബക്കാര്‍ തന്നെ ആയാലും ശരി.

4. الاعتناء بكتاب الله تعالى تلاوة وحفظاً وتعلماً لمعانيه
وأحكامه فهو دواء القلوب العليلة

അര്‍ത്ഥം മനസ്സിലാക്കി പഠിക്കുകയും, ഹിഫ്ദ് ആക്കുകയും, ഓതുകയും ചെയ്ത് കൊണ്ട് ഖുര്‍ആനിനോടുള്ള അടുപ്പം കൂട്ടുക. അതിലെ ആഹ്കാമുകള്‍ ഹൃദയങ്ങള്‍ക്കുള്ള മരുന്നാണ്.

5. المحافظة على الفرائض وما يتبعها من النوافل

ഫര്‍ദ് ആയ ഇബാദത്തുകളും അതിനെ പിന്തുടര്‍ന്ന് വരുന്ന സുന്നത്തായവയും വിട്ടു പോകാതെ ചെയ്യുന്നതില്‍ ശ്രദ്ധിക്കുക.

6. طلب العلم الشرعي وحضور مجالس الذكر والعلم

ഇല്‍മ് പഠിക്കുകയും, അത്തരം മജ്ലിസുകളില്‍ സന്നിഹിതരാവുകയും ചെയ്യുക.

7. الخوف من الذنوب وتبعاتها إذ هي سبب سوء الخاتمة

പാപങ്ങളെ തൊട്ട് ഭയക്കുക, കാരണം അത് എത്തിക്കുന്നത് മോശമായ പര്യവസാനത്തില്‍ ആയിരിക്കും.

8. قراءة الكتب النافعة والدوريات العلمية والدعوية الطيبة بدلا من بعض الصحف والمجلات الهابطة

ഉപകാരപ്രദമായ കിതാബുകള്‍ വായിക്കുക. ഇല്‍മിന്റെ ദൗറകളില്‍ പങ്കെടുക്കുകയും നല്ലതിലേക്ക് ക്ഷണിക്കുകയും ചെയ്യുക. ഉപകാരം ഇല്ലാത്ത ന്യൂസ്‌പേപ്പറുകളും മാഗസിനുകളും ഒഴിവാക്കുക.

9. غض البصر : ففيه راحة القلب وحلاوة الإيمان

കണ്ണുകളെ താഴ്ത്തുക. ഈമാനിന്റെ മാധുര്യവും, ഖല്‍ബിന്റെ റാഹത്തും അതിലുണ്ട്.

10. تذكر عداوة الشيطان لك في كل لحظة وأنه يريد إغواءك لت كون من حزبه الهالكين الخاسرين نعوذ بالله منه

പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നും എപ്പോഴും ജാഗരൂകരാകുക. കാരണം അവന്‍ നിങ്ങളെ നാശത്തിലേക്കും നഷ്ടത്തിലേക്കും നയിക്കുന്നു. അവനില്‍ നിന്നും നമ്മള്‍ അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്നു.

ماهي الأسباب المعينة على الثبات على السنة-العلامة الشيخ صالح الفوزان
http://safeshare.tv/w/EMNrGDyfDl

نسأل الله ان يثبتنا وإياكم على الصراط المستقيم

Tags: No tags

Add a Comment

Your email address will not be published. Required fields are marked*