Untitled-3

ചോരക്കൊതിയൻ വ്യാജ ഖലീഫ അബു ബക്ർ ബാഗ്‌ദാദിയെ വൈജ്ഞാനിക സംവാദത്തിനു വെല്ലു വിളിക്കുന്നു

Click Here To Download Video

റിയാദിലുള്ള സലഫി പണ്ഡിതൻ ശൈഖ് അബ്ദുൽ അസീസ്‌ റയ്യിസ് ഹഫിദഹുല്ലാഹ്:

“ഇപ്പോൾ അവരിൽ ചിലർ (ഖവാരിജുകൾ) ഇൽമിന്റെ രൂപത്തിൽ നുഴഞ്ഞു കയറാൻ ശ്രമിക്കുകയാണ്.
അവരാകട്ടെ ഇൽമിൽ നിന്നും ഏറ്റവും അകന്നവരാണ്.
അവർ ശരിക്കും ഇൽമിന്റെ അടിസ്ഥാനത്തിൽ നീങ്ങുന്നവരായിരുന്നുവെങ്കിൽ അവരിപ്പോൾ സ്വീകരിച്ച മാർഗം അഥവാ, ശരീഅത്ത് താക്കീതു ചെയ്ത ഖവാരിജുകളുടെ മാർഗം അവർ സ്വീകരിക്കില്ലായിരുന്നു.

ഖവാരിജുകളുടെ എക്കാലത്തെയും അടയാളമാണ് ”അവരിൽ സുന്നത്തിന്റെ ഉലമാക്കൾ ഇല്ല”എന്നത്. അവർ എല്ലാ ഉലമാക്കൾക്കും എതിരാണ്.

അതു കൊണ്ട് തന്നെ ഇമാം നസാഇ ഉദ്ധരിച്ച ഇബ്നു അബ്ബാസ്‌ റദിയല്ലാഹു അൻഹുവിന്റെ റിപ്പോർട്ടിൽ അദ്ധേഹം ഖവാരിജുകളുമായി സംവദിക്കാൻ പോയപ്പോൾ അവരോടു പറഞ്ഞതായി കാണാം. “നിങ്ങളിൽ ഒരു സ്വഹാബിയെങ്കിലും ഉണ്ടോ ?!” എന്ന ചോദ്യം.

അവർ ഇൽമിന്റെ എതിരാളികളാണ്. അവരിൽ ഉലമാക്കളില്ല.

അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്‌ റദിയല്ലാഹു അൻഹു അവരുമായി സംവദിക്കുകയും അവരിൽ ചിലർ മടങ്ങുകയും ചെയ്തു.

എന്നാൽ അവരിൽ അധികവും അവരുടെ വഴികേടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ചെയ്തത്. അദ്ധേഹം അവരെ പരാചയപ്പെടുത്തി. കാരണം, അദ്ധേഹം വഹ്’യിന്റെ അടിസ്ഥാനത്തിൽ ആണ് സംസാരിച്ചത്.

അതു കൊണ്ടു തന്നെ അവർ ഇൽമിന്റെ ആളുകളല്ല. ശറഇയ്യായ ഇൽമിൽ നിന്ന് വളരെ അകലെയാകുന്നു അവർ.

നിങ്ങൾക്കും മറ്റെല്ലാ മുസ്ലിംകൾക്കും മുന്നിൽ അതു തെളിയിക്കാൻ, ഇവർ മതവിജ്ഞാനത്തിന്റെ കാര്യത്തിൽ പാപ്പരാണ് എന്നു വ്യക്തമാക്കാൻ വേണ്ടി ഞാൻ പറയുകയാണ്:

“ഇവരുടെ സ്വയം പ്രഖ്യാപിത ഖലീഫ അബു ബക്ർ ബാഗ്‌ദാദിയുമായി സംവാദം നടത്താൻ ഞാൻ തയ്യാറാണ്‌.”

“ഇനി സുരക്ഷാ ഭീഷണി അടക്കമുളള എന്തെങ്കിലും ഒഴികഴിവുകൾ അയാൾ അവകാശപ്പെടുകയാണെങ്കിൽ അയാൾ നിശ്ചയിക്കുന്ന മറൊരാൾക്ക് സംവാദത്തിനു വരാം.”

“ഇന്നു ആശയ വിനിമയത്തിനു പല മാർഗങ്ങളും ഉണ്ടല്ലോ.
ഇന്റർനെറ്റ്‌ വഴി സംസാരിക്കാം. അയാൾ അയാളുടെ സ്ഥലത്തു തന്നെ ഇരിക്കട്ടെ. ഞാൻ ഇവിടെയും ഇരിക്കാം.”

“ഈ സംവാദം പരസ്യമായിക്കോട്ടെ. ജനങ്ങൾ അതു കാണട്ടെ. അങ്ങനെയായാൽ ഇവർ അങ്ങേയറ്റം ജാഹിലുകളാണ് എന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം.”

يحاولون أن يدخلوا في صورة العلم ، وهم أبعد الناس عن العلم ولو كانوا حقا على العلم الشرعي لما سلكوا المسلك الذي سلكوه وهو مسلك الخوارج الذين حذرت منهم الشريعة

والسمة التي لا تنفك عن الخوارج أنه لا يوجد بينهم أحد من علماء السنة وهم مخالفون لعلماء السنة

لذا خرج النسائي أن ابن عباس لما جاء يناظرهم سألهم هل فيكم أحد من أصحاب محمد صلى الله عليه وسلم
هم على خلاف العلم وليس بينهم العلماء

وقد ناظرهم عبد الله بن عباس رضي الله عنه وكسرهم لأنه تكلم بالوحي رجع منهم طائفة لكن بقي الأكثر وهم المعاندون فلذا هم ليسوا أهل علم وهم أبعد الناس عن العلم الشرعي

ولأثبت لكم ذلك لا مانع عندي بل أرغب ليظهر لكم وللمسلمين أنهم مفلسون عن العلم أن أناظر خليفتهم المزعوم أبا بكر البغدادي

وإذا تعذر ذلك لأي سبب يدعيه أمنيا أو غير ذلك فليوكل من يراه هو وسبل الاتصال كثيرة عبر الإنترنت من مكانهم وأنا في مكاني

ولتكن المناظرة مشهودة يطلع عليها الناس ويراها الناس لأبين لكم أنهم من أجهل الناس وأبعد الناس عن العلم الشرعي

വിവർത്തനം: അബൂ മുഹമ്മദ് സാജിദ് ബ്നു ശരീഫ് وفقه الله

Tags: No tags

Add a Comment

Your email address will not be published. Required fields are marked*