night_blade_bush_55487_1920x1080

കമ്മ്യൂണിസത്തിനെതിരെയുള്ള (ഇസ്ലാമികമായ) രാഷ്ട്രീയ പാർടികളെ പിന്തുണക്കാമോ?- ശൈഖ് മുഹമ്മദ്‌ ബിൻ സ്വാലിഹ് അൽ ഉതൈമീൻ(رحمه الله)

“കമ്മ്യൂണിസം സെക്യുലരിസം തുടങ്ങിയ അപകടകാരികളായ പ്രത്യയശാസ്ത്രങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഇസ്ലാമിക പാർടികളെ പിന്തുണയ്ക്കുക എന്നതാണോ അതല്ല ഈ പാർട്ടികളും രാഷ്ട്രീയ പ്രവർത്തനവും പാടെ ഉപേക്ഷിക്കൽ ആണോ ഹിക്മത്ത് ?

ശൈഖ് മുഹമ്മദ്‌ ബിൻ സ്വാലിഹ് അൽ ഉതൈമീൻ (رحمه الله) നൽകുന്ന മറുപടി:

“ഈ പാർടികളുടെ വിഷയത്തിലുള്ള ഹിക്മത്ത് എന്താണെന്നു വെച്ചാൽ : നമ്മൾ നമ്മുടെ സച്ചരിതരായ മുൻഗാമികളെ പിന്തുടരുക എന്നതാകുന്നു. അഥവാ, ആദ്യം നമ്മൾ ശരിയായ മാർഗത്തിൽ സ്വയം സംസ്‌കരിക്കുക, പിന്നെ മറ്റുള്ളവരെ നന്നാക്കുക.
ശത്രുക്കളെ നേരിടുന്നത്തിനു ഇതു തന്നെ ധാരാളം .

ഇസ്ലാമിലേക്ക് ചേർത്തിപ്പറയുന്ന പിഴച്ച പാർട്ടികളുടെ കൂടെ പ്രവർത്തിക്കുന്നതു ശത്രുക്കൾക്ക് കൂടുതൽ ശക്തി പകർന്നു എന്നും വരാം. ശത്രുക്കൾ ഈ പിഴച്ച കക്ഷികളുടെ അടുത്തുള്ള ബിദ്അത്തുകൾ നമ്മുടെ മേൽ ആരോപിക്കും. നിങ്ങൾ ഇങ്ങനെയിങ്ങനെ ഒക്കെ പറയുന്നവരല്ലേ എന്ന് അവർ ചോദിക്കും. കാരണം, നമ്മളെല്ലാം അവരുടെ മുന്നിൽ ഒറ്റ കക്ഷിയായല്ലോ. അതോടെ സുന്നത്തും ബിദ്അത്തും കൂടിക്കലർന്ന ഈ കൂട്ടായ്മ കൊണ്ട് നമുക്ക് ഉപദ്രവം ഉണ്ടാകുന്നു.

മറിച്ചു നാം ഇതെല്ലാം ഒഴിവാക്കുകയാണ് വേണ്ടത്. എന്നിട്ട് ഒരേയൊരു മാർഗത്തിൽ അല്ലാഹുവിലേക്ക്‌ ക്ഷണിക്കുക. അതാണ് സലഫുകളുടെ മാർഗം. അതു തന്നെ മതി.

ശത്രുക്കളെ നേരിടുന്നതിന്നു വേണ്ടി സുന്നത്ത്തിന്റെ ആളുകളും ബിദ്അത്തിന്റെ ആളുകളും എല്ലാം സഹകരിക്കുക എന്ന ഈ വാദം “ഉപദേശത്തിനു വേണ്ടി ദഈഫായ ഹദീസുകൾ ഉപയോഗിക്കാം” എന്ന വാദത്തിൽ നിന്ന് ഒട്ടും വ്യത്യസ്ഥമല്ല. അതു തെറ്റാണ്. അതു കൊണ്ട് തന്നെ ദഈഫായ ഹദീസ് അതിന്റെ ദുർബലത വ്യക്തമാക്കിക്കൊണ്ടല്ലാതെ ഉദ്ധരിക്കാൻ പാടില്ല ; ഒരു വിഷയത്തിലും. കാരണം സ്വഹീഹായ ഹദീസുകൾ തന്നെ നമുക്ക് മതിയായ അത്രയുണ്ട്. അതു പോലെ തന്നെ ബിദ്അത്ത്തിന്റെ എല്ലാ കലർപ്പുകളിൽ നിന്നും ശുദ്ധമായ സലഫിന്റെ മാർഗം തന്നെ നമുക്ക് മതിയായതാണ്‌.”

http://shrajhi.com/?Cat=1&Fatawa=619

വിവർത്തനം: അബൂ മുഹമ്മദ് സാജിദ് ബ്നു ശരീഫ് وفقه الله

Add a Comment

Your email address will not be published. Required fields are marked*