5bpdpzvucwjl41lmc96p

ഇഹ്റാമിൽ സ്ത്രീകൾ നിഖാബല്ലാത്തവ കൊണ്ട് മുഖം മറക്കുന്നതിന്റെ വിധി.

ഇഹ്റാമിൽ സ്ത്രീകൾ നിഖാബല്ലാത്തവ കൊണ്ട് മുഖം മറക്കുന്നതിന്റെ വിധി.

بسم الله الرحمن الرحيم
الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم .أما بعد،

”സ്ത്രീകൾക്ക് അന്യ പുരുഷന്മാരുടെ മുമ്പിൽ മുഖം മറക്കൽ നിർബന്ധമാണ് എന്ന് പറയുമ്പോൾ പല ആളുകളും ചോദിക്കുന്ന ഒരു മറുചോദ്യമാണ് “എങ്കിൽ എന്താണ് ഏറ്റവും പുണ്യമാക്കപ്പെട്ട മക്കയിൽ പുണ്യമാക്കപ്പെട്ട കർമ്മമായ ഹജ്ജിന്റെ വേളയിൽ അവൾക്ക് അത് ഹറാമായത്?”

യഥാർത്ഥത്തിൽ ദീനിന്റെ നിയമങ്ങളെ കുറിച്ചുള്ള അഞ്ജതയാണ് അവർ അങ്ങനെ ചോദിക്കാൻ കാരണം. സ്ത്രീകൾക്ക് ത്വവാഫിലും ഹജ്ജിന്റെ മറ്റവസരത്തിലും അന്യപുരുഷന്മാരുടെ മുമ്പിൽ മുഖം തുറന്നിടാൻ പാടുണ്ടോ ? ഹദീസിന്റെ പിൻബലത്തിൽ ഉലമാക്കൾ ഈ വിഷയത്തിൽ സംസാരിച്ചത് നമുക്ക് കാണാം…

حكم تغطية المرأة وجهها حال الإحرام بغير النقاب

الجواب: يجوز؛ لأن النبي – صلى الله عليه وسلم – إنما نهى عن الانتقاب، والانتقاب لباس الوجه ولم ينه عن تغطية الوجه، بل نهى عن النقاب، فيجوز للمرأة أن تغطي وجهها وهي محرمة،

ولهذا لو أن الإنسان لف على رجليه خرقة فلا يحرم عليه؛ لأنها ليست خفا لأن النبي – صلى الله عليه وسلم – لم ينه عن ستر الرجل، بل نهى عن لبس الخف وفرق بين الأمرين:

فإذا كان النبي – صلى الله عليه وسلم – نهى أن تنتقب المرأة أي أن تلبس النقاب فإنه لا يلزم من ذلك أن تنهي عن ستر الوجه، لكن أكثر أهل العلم يقولون: إنها منهية عن ستر الوجه إلا إذا كان حولها رجال غير محارم فيجب عليها أن تستر الوجه؛

لأنه لا يجوز للمرأة أن تكشف وجهها ورجل أجنبي ينظر إليها أو يمكن أن ينظر إليها بل عليها أن تستره لأنها مأمورة بذلك، وقد روي عن عائشة – رضي الله عنها- أنها قالت: ( كان الركبان يمرون بنا ونحن مع رسول الله – صلى الله عليه وسلم – محرمات، فإذا حاذوا بنا سدلت إحدانا جلبابها من رأسها على وجهها، فإذا جاوزونا كشفناه ).

مجموع فتاوى ابن عثيمين (22/194)

ശൈഖ് ഇബ്നു ഉസൈ’മീൻ رحمه الله നൽകുന്ന മറുപടി:

”അത് അനുവദിക്കപ്പെട്ടതാണ്. കാരണം നബി ﷺ നിഖാബ് ധരിക്കുന്നതാണ് നിരോധിച്ചിട്ടുള്ളത്. നിഖാബാവട്ടെ മുഖത്തു ധരിക്കുന്ന വസ്ത്രം മാത്രമാണ്. മുഖം മറക്കുന്നതിനെ നിരോധിച്ചില്ല. എന്നാൽ നിഖാബാണ് നിരോധിച്ചത്.

അത് കൊണ്ട് ഇഹ്റാമിൽ പ്രവേശിച്ച സ്ത്രീകൾക്ക് മുഖം മറക്കുക എന്നത് അനുവദനീയമാണ്.

ഒരാൾ തന്റെ ഇരുകാലുകളും തുണി കൊണ്ട് പൊതിഞ്ഞാൽ അതവനുമേൽ ഹറാമല്ല. എന്തെന്നാൽ അത് ഖുഫ്ഫ അല്ല. റസൂൽ ﷺ കാലു മറക്കുന്നത്‌ നിരോധിച്ചിട്ടില്ല മറിച്ച് ഖുഫ്ഫ ധരിക്കുന്നതാണ് നിരോധിച്ചിട്ടുള്ളത്. അത് രണ്ടും തമ്മിൽ അന്തരമുണ്ട്.

നബി ﷺ (ഇഹ്‌റാമിൽ )നിഖാബ് ധരിക്കുന്നത് നിരോധിച്ചു എന്നത് ഒരിക്കലും തന്നെ മുഖം മറക്കുന്നത് നിരോധിച്ചു എന്നനിവാര്യമാക്കുന്നില്ല.

എന്നാൽ അധിക ഉലമാക്കലും പറയുന്നത് : തീർച്ചയായും മുഖം മറക്കുന്നത് നിരോധിച്ചിട്ടുള്ളത് അന്യ പുരുഷന്മാർ ആരും തന്നെ ചുറ്റുമില്ല എന്നുള്ളപ്പോഴാണ്. അല്ല എങ്കിൽ മുഖം മറക്കൽ അവൾക്കു നിർബന്ധമാണ്. അത്കൊണ്ട് ഒരു അന്യ പുരുഷൻ തന്നെ നോക്കുകയോ നോക്കാൻ സാധ്യത ഉണ്ടാവുകയോ ചെയ്യുന്ന സന്ദർഭത്തിൽ തന്റെ മുഖം വെളിവാക്കുക എന്നത് അവൾക്കു പാടില്ലാത്തതാകുന്നു.മറിച്ച് അവൾ അത് മറക്കുകയാണ് വേണ്ടത്. അതാണ്‌ അവളോട്‌ കല്പിക്കപെട്ടിട്ടുള്ളത്‌.

ആയിശ റദിയള്ളാഹു അൻഹാ ഉദ്ധരിക്കുന്ന ഒരു ഹദീസിൽ അവർ പറയുന്നു :

“ഞങ്ങൾ പ്രവാചകന്റെ ﷺ കൂടെ ഇഹ്റാമിലായിരിക്കെ ഞങ്ങളുടെ അടുത്തുകൂടി യാത്രാസംഘങ്ങൾ കടന്നു പോകുമായിരുന്നു. അവർ ഞങ്ങളുടെ അരികെ എത്തിയപ്പോൾ ഞങ്ങൾ തലയിൽ നിന്ന് മുഖത്തേക്ക് ഞങ്ങളുടെ ജിൽബാബ് താഴ്ത്തിയിട്ടു. അവർ കടന്നുപോയപ്പോൾ ഞങ്ങൾ അവ വെളിവാക്കി.”

മജ്‌മൂ’ ഫതാവാ ഇബ്നു ഉസൈ’മീൻ (22/194)

സൗദി അറേബ്യയുടെ ഉന്നത പണ്ഡിത സഭയായ ലജ്‌നത്തു ദാഇമ ഈ വിഷയത്തിൽ നൽകിയ ഫത്‌വ കാണാം.

“സ്ത്രീയുടെ മുഖം അവളുടെ ഔറത്തിൽ പെട്ടതാണ്. അന്യപുരുഷൻമാർക്കിടയിൽ അവളുടെ മുഖം തുറന്നിടുന്നത് നിഷിദ്ധമാണ്. അത് അവൾ ത്വവാഫ് ചെയ്യുന്ന അവസരത്തിലായാലും മറ്റവസരങ്ങളിലായാലും അവൾ ഇഹ്റാമിൽ ആണെങ്കിലും അല്ലെങ്കിലും. ഒരു സ്ത്രീ മുഖം തുറന്നിട്ട് കൊണ്ട് ത്വവാഫ് ചെയ്‌താൽ അവൾ കുറ്റകാരിയായാണ് പരിഗണിക്കപ്പെടുക. എന്നാൽ ത്വവാഫ് ശരിയാകുന്നതാണ്. അതുകൊണ്ട് അവൾ നിഖാബ് അല്ലാത്ത വല്ലതും ഉപയോഗിച്ച ഇഹ്റാമിൽ ഉള്ളപ്പോൾ മുഖം മറക്കേണ്ടതാണ്.”

(സൗദി അറേബ്യയുടെ ഉന്നത പണ്ഡിത സഭ ഫത്‌വ നമ്പർ :4151)

വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*