light_effects_background (1)

ഇമാം പതുക്കെ ഓതുന്ന നമസ്കാരങ്ങളിൽ- ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ ഉത’യ്മീൻ

فائدة مهمة ﻻ يعلمها الكثير

ﺇﺫﺍ ﻓﺮﻍ ﺍﻟﻤﺼﻠﻲ ﻓﻲ ﺍﻟﺼﻼﺓ ﺍﻟﺴﺮﻳﺔ ﻣﻦ ﻗﺮﺍﺀﺓ ﺍﻟﻔﺎﺗﺤﺔ ﻭﺳﻮﺭﺓ بعدها ، ﻭﺍﻹﻣﺎﻡ ﻟﻢ ﻳﺮﻛﻊ ، ﻓﻬﻞ ﻳﺴﻜﺖ ؟

الجـــواب :
ﻻ ﻳﺴﻜﺖ ﺍﻟﻤﺄﻣﻮﻡ ﺇﺫﺍ ﻓﺮﻍ ﻣﻦ ﻗﺮﺍﺀﺓ ﺍﻟﻔﺎﺗﺤﺔ ﻭﺳﻮﺭﺓ ﻗﺒﻞ ﺃﻥ ﻳﺮﻛﻊ ﺍﻹﻣﺎﻡ ﺑﻞ ﻳﻘﺮﺃ ﺣﺘﻰ ﻳﺮﻛﻊ ﺍﻹﻣﺎﻡ..
ﺣﺘﻰ ﻟﻮ ﻛﺎﻥ ﻓﻲ ﺍﻟﺮﻛﻌﺘﻴﻦ ﺍﻟﻠﺘﻴﻦ ﺑﻌﺪ ﺍﻟﺘﺸﻬﺪ ﺍﻷﻭﻝ ﻭﺍﻧﺘﻬﻰ ﻣﻦ ﺍﻟﻔﺎﺗﺤﺔ ﻭﻟﻢ ﻳﺮﻛﻊ ﺍﻹﻣﺎﻡ ﻓﺈﻧﻪ ﻳﻘﺮﺃ ﺳﻮﺭﺓ ﺃﺧﺮﻯ ﺣﺘﻰ ﻳﺮﻛﻊ ﺍﻹﻣﺎﻡ…
ﻷﻧﻪ ﻟﻴﺲ ﻓﻲ ﺍﻟﺼﻼﺓ ﺳﻜﻮﺕ ﺇﻻ ﻓﻲ ﺣﺎﻝ ﺍﺳﺘﻤﺎﻉ ﺍﻟﻤﺄﻣﻮﻡ ﻟﻘﺮﺍﺀﺓ ﺇﻣﺎﻣﻪ .

ചോദ്യം :
ഇമാം പതുക്കെ ഓതുന്ന നമസ്കാരങ്ങളിൽ (ظهر،عصر) മഅമൂമുകൾ ഫാതിഹയും സുറത്തും ഓതിയതിനു ശേഷവും ഇമാം റുകൂ ചെയ്യുന്നില്ല എങ്കിൽ മിണ്ടാതെ നിൽക്കുകയാണോ വേണ്ടത് ?

ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ ഉത’യ്മീൻ റഹിമഹുല്ലാഹ് നൽകുന്ന മറുപടി:

”അവൻ മിണ്ടാതെ നിൽക്കാൻപാടില്ല. ഫാതിഹയും സൂറത്തും ഓതിക്കഴിഞ്ഞാൽ ഇമാം റുകൂ ചെയ്യുന്നത് വരെ അവൻ പാരായണം തുടർന്ന് കൊണ്ടിരിക്കുക. ഒന്നാമത്തെ തശഹുദിനു ശേഷമുള്ള രണ്ട് റക്അത്തിലാണെങ്കിലും ഫാതിഹ ഓതിക്കഴിഞ്ഞിട്ടും ഇമാം റുകൂ ചെയ്തിട്ടില്ല എങ്കിൽ അവൻ ഇമാം റുകൂ ചെയ്യുന്നത് വരെ മറ്റു സൂറത്ത് ഓതുക. എന്തെന്നാൽ നമസ്‍കാരത്തിൽ ഇമാം ഓതുമ്പോൾ അത് ശ്രദ്ധിച്ചു കേൾക്കുന്ന സമയമല്ലാതെ മറ്റൊരു സന്ദർഭത്തിലും മിണ്ടാതിരിക്കൽ ഇല്ല.”

المصدر :
[ ﻣﺠﻤﻮﻉ ﻓﺘﺎﻭﻯ ﺍﺑﻦ ﻋﺜﻴﻤﻴﻦ (15\108) ]

Add a Comment

Your email address will not be published. Required fields are marked*