ദുൽ ഹിജ്ജ -10

No Comment
Hajj
178
0
20180823_132613.jpg

يوم النحر – ബലി ദിനം

◆സുബ്ഹിയുടെ സമയമായാൽ നമസ്കരിച്ച്‌ മശ്അരിൽ ഹറാമിനടുത്ത്‌ അല്ലാഹുവിനെ മഹത്വപ്പെടുത്തികൊണ്ടും ദിക്ർ ചെയ്ത് കൊണ്ടും, ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് ദുആ ചെയ്തും വെളിച്ചമാകുന്നത്‌വരെ കഴിച്ചുകൂട്ടുക.

◆സൂര്യോദയത്തിനു മുമ്പ് മിനയിലേക്ക് പുറപ്പെടുക. വാദി അൽ മുഹസ്സിറിൽ എത്തിയാൽ വേഗത്തിൽ പോകൽ സുന്നത്താണ്.

◆മിനയിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് ജംറത്തുൽ അഖബയിൽ കല്ലെറിയുകയാണ്. അല്ലാഹു അക്ബർ എന്ന് ഓരോ ഏറിനോടൊപ്പവും പറയുക. കടലമണിയേക്കാൾ അല്പം വലിപ്പമുള്ള ഏഴു കല്ലുകളാണ് എറിയേണ്ടത്. കല്ലേറ് കഴിഞ്ഞാൽ തൽബിയ്യത്ത്‌ നിർത്തുക.

◆ശേഷം ബലിയറുക്കുക. സ്വന്തമായി അറുക്കുകയോ ഏല്പിക്കുകയോ ആവാം.

◆അറവിനു ശേഷം പുരുഷന്മാർ തലമുടി മുഴുവൻ കളയുകയോ വെട്ടുകയോ ചെയ്യുക. സ്ത്രീകൾക്ക് ഒരു വിരൽത്തുമ്പിന്റെ അത്ര വെട്ടിയാൽ മതി.

■കല്ലേറും,മുടി നീക്കലും കഴിഞ്ഞാൽ ഒന്നാം തഹല്ലുൽ ആയി. ഇതോടെ ഭാര്യഭർതൃ ബന്ധമൊഴികെ മറ്റെല്ലാം അനുവദനീയമായി. സാധാരണ വസ്ത്രം ധരിക്കുകയും,സുഗന്ധം പൂശുകയും ചെയ്യാം.

◆പിന്നീട് ത്വവാഫുൽ ഇഫാദ(طواف الإفاضة) നിർവഹിക്കാൻ മക്കയിലേക്ക് പോകുക.
പുരുഷന്മാർക്ക് ത്വവാഫ് ചെയ്യുമ്പോൾ ഇൾത്വിബാഅ്‌ (الاضطباع) അഥവാ തട്ടത്തിന്റെ മദ്യം വലതു കക്ഷത്തിലും രണ്ടറ്റങ്ങൾ ഇടത്തെ ചുമലിലും ആവുന്ന രൂപത്തിലിടുക, അത്പോലെ ത്വവാഫിന്റെ ആദ്യത്തെ മൂന്ന് റൗണ്ടിൽ പുരുഷന്മാർ കാലുകൾ അടുപ്പിച്ചുകൊണ്ട് വേഗത്തിൽ നടക്കൽ (റമൽ) എന്നിവ ഉംറയിൽ സുന്നത്തുള്ളത് പോലെ ഇവിടെ സുന്നത്തില്ല.
◆ശേഷം മഖാമു ഇബ്റാഹീമിന്റെ പിന്നിലോ തിരക്കാണെങ്കിൽ മറ്റെവിടെയെങ്കിലുമോ രണ്ട് റകഅത്ത്‌ നമസ്കരിച്ചതിനു ശേഷം ഹജ്ജിന്റെ സഅ്‌യ്‌ ചെയ്യുക.
ഇതോടെ ഇഹ്റാമിൽ നിന്ന് പൂർണമായും ഒഴിവായി.

■ഹാജിമാർക്ക് ഈദ് നമസ്കാരമില്ല.

◆ശേഷം മീനായിലേക്ക് മടങ്ങി അവിടെ മൂന്നു രാത്രിയും മൂന്ന് പകലും തങ്ങണം.

✍ أبو عمار همراس بن حارث
٨ ذو الحجة ١٤٣٨